തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളി.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്. അതേ സമയം ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് പി പി ദിവ്യ തിങ്കളാഴ്ച രാത്രി പയ്യന്നൂർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്നാണ് സൂചന.
അറസ്റ്റ് ഉടനുണ്ടായേക്കും: പി പി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യമില്ല

