Site iconSite icon Janayugom Online

മനീഷ് സിസോദിയയുടെ അറസ്റ്റ്; ബിജെപിക്ക് ഒപ്പം കോണ്‍ഗ്രസും

ഡല്‍ഹി ഉപമുഖ്യമന്ത്രിയുംആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വന്‍പ്രതിഷേധം ഉയരുമ്പോള്‍ ബിജെപിക്ക് അനുകൂലമായി കോണ്‍ഗ്രസും.ഇതില്‍ പ്രതിഷേധിച്ച്കഴിഞ്ഞ ദിവസം ആപ്പിന്‍റെ നേതൃത്വത്തില്‍ ബിജെപി ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.രാജ്യത്തെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായണ്സിസോദിയയുടെ സിബിഐ നടപടി.

ഛത്തീസ്ഗഡ്ഢില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രധാനമായൂം രാഷട്രീയ പ്രമേയം തന്നെ ബിജെപിയെ എതിര്‍ക്കുകയെന്നുള്ളതാണ്.അതില്‍ പ്രധാനമാണ് കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച്.രാഹുല്‍ഗാന്ധിയും,പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയും പ്രസംഗത്തിലുടനീളം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്ലീനറി സമ്മേളനം കഴിഞ്ഞ് നാല്‍പത്തി എട്ടുമണിക്കൂര്‍ കഴിഞ്ഞില്ല.അതിനുമുമ്പുതന്നെ കോണ്‍ഗ്രസ് നിലപാട് മാറ്റിയിരിക്കുന്നു.

സിബിഐ അറസ്റ്റിന് പിന്തുണച്ചു കോണ്‍ഗ്രസ് രംഗത്തുവന്നു. ഡല്‍ഹി പിസിസി അധ്യക്ഷന്‍ അനില്‍ ചൗധരി കേസില്‍ സിസോദിയക്കൊപ്പം കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.അഴിമതിയുടെ സൂത്രധാരന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് മനീഷ് സിസോദിയ എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് .സിപിഐ, സിപിഐ (എം),സമാജ് വാദിപാര്‍ട്ടി, ബിആര്‍എസ്, രാഷ്ട്രീയ ജനതാദള്‍, ശിവസേന,ടിടിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളും സിബിഐ നടപടിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരേ പ്രതിപക്ഷ നിരയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നു

Eng­lish Summary:
Arrest of Man­ish Siso­dia; Con­gress along with BJP

You may also like this video:

Exit mobile version