Site iconSite icon Janayugom Online

കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കത്തോലിക്കാ സഭ

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കത്തോലിക്കാ സഭ പ്രതിഷേധം ശക്തമാക്കി. തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് വായ മൂടിക്കെട്ടിയുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാളയത്തുനിന്ന് ആരംഭിച്ച ഈ പ്രതിഷേധം, ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കളുടെ നേതൃത്വത്തിലാണ് നടന്നത്. സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ​ഗൗരവമായി കാണണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടു. ബി ജെ പിയുമായി ഒരു സൗഹൃദ നിലപാടിലേക്ക് നീങ്ങിയ ക്രൈസ്തവ സഭ നിലപാട് തിരുത്തുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. കേന്ദ്രസർക്കാരിനും ബി ജെ പി നേതൃത്വത്തിനെതിരെയും കടുത്ത നിലപാടിലേക്കാണ് സഭ നീങ്ങുന്നത്.

Exit mobile version