Site iconSite icon Janayugom Online

കിഴക്കമ്പലം സംഘർഷം; 50 പേ​രു​ടെ അ​റ​സ്റ്റ് രേഖപ്പെടുത്തി

police jeeppolice jeep

കി​റ്റ​ക്‌​സ് പ​രി​സ​ര​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് 50 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും എ​സ്പി കെ ​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ലേ​റെ പേ​രാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് കസ്റ്റഡിയിലള്ളത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച​തി​ന് വ​ധ​ശ്ര​മ കേ​സും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ കേ​സു​മാ​ണ് എടുത്തിരിക്കുന്നത്.

ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ൾ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ​ത്. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു പോ​ലീ​സ് ജീ​പ്പു​ക​ൾ ക​ത്തി​ച്ചു. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റത്.

ENGLISH SUMMARY:Arrests of 50 peo­ple were recorded
You may also like this video

Exit mobile version