പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയയ്ക്കാൻ വന്നയാൾ ട്രെയിൻ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ അകപ്പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയതിന് പിന്നാലെ ലഗേജുകളും ട്രെയിനിനകത്ത് കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.
ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വെക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയുമായിരുന്നു. ഭാര്യയെയും മകനെയും എസ് വൺ കമ്പാർട്ട്മെൻ്റിലാണ് ഇയാൾ കയറ്റിവിട്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

