നാസയുടെ മെഗാ റോക്കറ്റ് വിക്ഷേപണം നവംബറിലേക്ക് മാറ്റി വച്ചു.നാസയുടെ ചാന്ദ്ര പരിക്രമണ ദൗത്യമാണ് ആര്‍ട്ടിമെസ് ‑1.ആഗസ്തില്‍ സാങ്കേതികത്തകരാറ് മൂലം മാറ്റി വച്ച ദൗത്യം സെപ്തംബറില്‍ ഇയാന്‍ ചുഴലിക്കാറ്റ് കാരണമാണ് വിക്ഷേപണം മാറ്റി വച്ചത്.
ആര്‍ട്ടിമെസ്-1 നാസയുടെ സ്വപ്നപദ്ധതികളിലൊന്നാണ്.രണ്ട് എസ്എല്‍എസ് റോക്കറ്റുകളടങ്ങുന്ന ആര്‍ട്ടിമെസ്-1 കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിക്കുക.നാസ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റ മിസെെലാണ് ആര്‍ട്ടിമെസ്-1. ചുഴലിക്കാറ്റ് ബഹിരാകാശ പേടകത്തിന് കേടുപാടുകള്‍ വരുത്തിയിട്ടില്ലെന്നും തൊഴിലാളികള്‍ക്ക് ചുഴലിക്കാറ്റിന് ശേഷം കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇളവനുവദിച്ച് കൊണ്ടാണ് വിക്ഷേപണം നീട്ടി വച്ചതെന്നും നാസ അറിയിച്ചു.
English summary;Artemis launch postponed to November
You may also like this video;