പ്രസ് ക്ലബ് കുടുംബമേളയുടെ ഭാഗമായി ആർട്സ് ഡേ സംഘടിപ്പിച്ചു. ഈസ്റ്റ് ഹിൽ പഴശ്ശിരാജ മ്യൂസിയം ആന്റ് ആർട്ട് ഗ്യാലറിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ്, പ്രോഗ്രാം ജനറൽ കൺവീനർ ടി ഷിനോദ് കുമാർ, പി വി നജീബ്, ഇ പി മുഹമ്മദ്, കെ എസ് രേഷ്മ, കെ ടി അബ്ദുൾ അനീസ്, എം ടി വിധുരാജ്, പി മുംതാസ്, രജി ആർ നായർ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു.
English Summary: Arts Day was organized by the Press Club
You may also like this video