Site iconSite icon Janayugom Online

ദേശീയ അംഗീകാര നിറവില്‍ അറുനൂറ്റിമംഗലം സിഎച്ച്‌സി

ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരമായ ദേശീയ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം. 2021 നവംബറില്‍ ദേശീയ ആരോഗ്യ സംഘം നടത്തിയ പരിശോധനയില്‍ 90 ശതമാനം മാര്‍ക്കാണ് ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. ജില്ല, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിലായിരുന്നു പരിശോധന. ഒപി സൗകര്യം, ഭൗതിക സാഹചര്യങ്ങള്‍, ജീവനക്കാരുടെ കാര്യക്ഷമത, ആവശ്യ മരുന്നുകളുടെ ലഭ്യത, മികച്ച ലാബ്, ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാണ് ആരോഗ്യ കേന്ദ്രം സര്‍ട്ടിഫിക്കറ്റ് നേടിയത്.

ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, കൗമാര ആരോഗ്യ ക്ലിനിക് , വയോജന ക്ലിനിക്, ശിശു സൗഹൃദ വാക്സിനേഷന്‍ മുറി , കാത്തിരിപ്പുകേന്ദ്രം, വൃത്തിയുള്ള ആശുപത്രി പരിസരം എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്. അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയായിരുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മെഡിക്കല്‍ ഓഫീസറായ ഡോ. സുധര്‍മണി തങ്കപ്പനാണ്.

Exit mobile version