Site iconSite icon Janayugom Online

സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ സഹായി അറസ്റ്റിൽ

swati malivalswati malival

രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്രിവാളിന്റെ സഹായിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കെജ്‌രിവാളിന്റെ വസതിയിൽ എത്തിയ ഡൽഹി മുഖ്യമന്ത്രിയുടെ സെക്രട്ടറി ബിഭാവ് കുമാർ തന്നെ ആക്രമിച്ചതായി മലിവാൾ തന്റെ എഫ്ഐആറിൽ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ഡൽഹി പൊലീസ് സംഘം ഉച്ചയോടെയാണ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.അന്വേഷണത്തിൽ സഹകരിക്കാമെന്നറിയിച്ച് അധികാരികൾക്ക് ഇമെയിൽ അയച്ചെങ്കിലും ഇതുവരെ പൊലീസിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബിഭാവ് കുമാറിന്റെ അഭിഭാഷകൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയിൽ വിന്യസിച്ചിരിക്കുന്ന ജീവനക്കാരും ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും തമ്മിൽ വാക്കേറ്റം നടക്കുന്നതായി പറയപ്പെടുന്ന ആക്രമണ സംഭവത്തിന്റെ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.തന്റെ നെഞ്ചിലും വയറിലും പെൽവിക് ഭാഗത്തും കാലുകൾ കൊണ്ട് കുമാർ അടിച്ചതായി എഫ്ഐആറിൽ മലിവാൾ ആരോപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Arvind Kejri­wal’s aide arrest­ed in case of assault on Swati Maliwal

You may also like this video

Exit mobile version