കനത്ത കാറ്റിലും മഴയിലും തകർന്നു പോയ വീടിന് പകരം ആര്യക്കും മീരയ്ക്കും പുതിയ വീടിനായി സ്ഥലം സൗജന്യമായി നൽകി കല്ലാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. കല്ലാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ സജി ചാലിയിലാണ് കല്ലാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സ്ഥലം നൽകിയത്.
നിലവിൽ താമസിക്കുന്ന സ്ഥലത്ത് പുതിയ വീട് വെ ക്കുവാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽക്കുന്നത്. ഇതറിഞ്ഞതോടെയാണ് സ്കൂളിനടത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ആറ് സെന്റ് ഭൂമി സൗജന്യമായി സജി നൽകിയത്. അധ്യാപകരുടെയും, രക്ഷകർതൃ സമിതിയുടെയും മുഖ്യപങ്കാളിത്തത്തോടെ ആര്യക്കും മീരയ്ക്കും പുത്തൻ വീട് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചപ്പോഴാണ് ഭൂമിയുടെ പ്രശ്നം ഉയർന്നുവന്നത്. സ്ഥലം ലഭിച്ചതോടെ സഹോദരിമാർക്ക് ഇവിടെ പുതിയ വീട് ഉയരും. കഴിഞ്ഞ മാർച്ച് മാസത്തിലെ വാർഷിക പരീക്ഷയുടെ തലേന്നാണ് ഏഴാം ക്ലാസ്സുകാരി ആര്യയുടെയും അഞ്ചാം ക്ലാസ്സുകാരി മീരയുടേയും പാലാറിലെ വീട് കനത്ത മഴയിലും, കൊടുങ്കാറ്റിലും ആലിപ്പഴ വീഴ്ചയിലും പൂർണ്ണമായി തർന്നു പോയത്. തകർന്ന വീടിനുള്ളിൽ നനഞ്ഞു നശിച്ചുപോയ പാഠപുസ്തകങ്ങൾ വെയിലത്തുണങ്ങി പരീക്ഷ എഴുതിയ സഹോദരിമാരുടെ സങ്കട വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു.
ആര്യയുടെയും മീരയുടെയും സ്നേഹ വീടിന്റെ പ്രാരംഭ ജോലികൾക്ക് ഇന്നലെ തുടക്കമിട്ടു. കുട്ടികൾക്ക് സ്ഥലം സംഭാവന നൽകിയ സജി ചാലിയിൽ, പിറ്റിഎ പ്രസിഡന്റ് ടി.എം.ജോൺ, എസ്.എം.സി ചെയർമാൻ ജി. ബൈജു, പിറ്റിഎ. വൈസ് പ്രസിഡന്റ് ഷിജികുമാർ, അധ്യാപകനായ റെയ്സൺ പി.ജോസഫ്, റ്റിറോഷ് ജോർജ്, മഹേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നെടുങ്കണ്ടം ഈസ്റ്റ് ഹിൽസ് റോട്ടറി ക്ലബ്ബാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
You may also like this video