Site icon Janayugom Online

മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല; മകനെ കണ്ട് കിംഗ് ഖാൻ മടങ്ങി

ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് ബോം​ബെ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന് എ​ൻ​സി​ബി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​നി​ൽ സിം​ഗ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വാ​ദം കേ​ൾ​ക്ക​ൽ മാറ്റിവച്ചത്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി അ​ടി​യ​ന്ത​ര​മാ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ദി​വ​സം, മും​ബൈ പ്ര​ത്യേ​ക എ​ൻ​ഡി​പി​എ​സ് കോ​ട​തി ആ​ര്യ​ന് ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ഹൈ​ക്കോ​ട​തി​ൽ ഹ​ർ​ജി നൽകിയത്.

ഇ​തി​നി​ടെ, മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ര്യ​ൻ ഖാ​നെ കാ​ണാ​ൻ ഷാ​രൂ​ഖ് ഖാ​ൻ എ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഷാ​രൂ​ഖ് ജ​യി​ലി​ലെ​ത്തി​യ​ത്. ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം ഇ​വി​ടെ​നി​ന്നും മ​ട​ങ്ങു​ക​യും ചെയ്തു.

മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഷാ​രൂ​ഖ് ത​യാ​റാ​യി​ല്ല. ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി കഴിയുകയാണ്.

Eng­lish Sum­ma­ry : aryan khan bail plea on tuesday

You may also like this video :

Exit mobile version