ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.ഹർജിയുടെ പകർപ്പ് ലഭിച്ചില്ലെന്ന് എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞതോടെയാണ് വാദം കേൾക്കൽ മാറ്റിവച്ചത്.
വീഡിയോ കോൺഫറൻസ് വഴി അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആര്യന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത്.കഴിഞ്ഞ ദിവസം, മുംബൈ പ്രത്യേക എൻഡിപിഎസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിൽ ഹർജി നൽകിയത്.
ഇതിനിടെ, മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ എത്തി. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു സന്ദർശനം. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
മാധ്യമങ്ങളോട് പ്രതികരിക്കാൻ ഷാരൂഖ് തയാറായില്ല. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആർതർ റോഡ് ജയിൽ വിചാരണ തടവുകാരനായി കഴിയുകയാണ്.
English Summary : aryan khan bail plea on tuesday
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.