Site iconSite icon Janayugom Online

കോവിഡ് വർധനവിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ വർധനവിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ കാണുന്നത് ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആഗോളതലത്തിൽ കഴിഞ്ഞ ആഴ്ച കോവിഡ് ബാധയിൽ എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ഏഴിനും മാർച്ച് 13നും ഇടയിൽ 1.1 കോടി പുതിയ കോവിഡ് കേസുകളും 43,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ജനുവരി അവസാനത്തിനു ശേഷമുള്ള ആദ്യ പ്രതിവാര കേസുകളുടെ വർധനവാണിത്.

വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ദക്ഷിണ കൊറിയ ചൈന ഉൾപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ പടിഞ്ഞാറൻ പസഫിക് മേഖലയിലാണ് കേസുകളുടെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് ഏഴിനും മാർച്ച് 13 നും ഇടയിൽ കോവിഡ് കേസുകളില്‍ 25 ശതമാനവും മരണങ്ങളില്‍ 27 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കേസുകളുടെ വര്‍ധനവില്‍ ചൈനയിലെ മിക്ക നഗരങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

eng­lish summary;As Covid-19 cas­es rise in many coun­tries, WHO says it concern

you may also like this video;

YouTube video player
Exit mobile version