കഞ്ചിക്കോട് വ്യവസായ മേഖലയില്‍ കോരയാര്‍ പുഴയില്‍ മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെ പ്രദേശവാസികളാണ് പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തത് കണ്ടെത്തിയത്. കഞ്ചിക്കോട് ബെമലില്‍ തുടങ്ങി ഒരുപാട് വ്യവസായശാലകള്‍ വാളയാര്‍ പുഴയുമായി അതിര് പങ്കിടുന്നുണ്ട്. സമീപത്തെ സ്വകാര്യ കമ്പനികളിലെ രാസമാലിന്യം പുഴയില്‍ തള്ളുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതര്‍ പ്രദേശം സന്ദര്‍ശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി പുഴയിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇടക്കിടെ മത്സ്യങ്ങള്‍ പ്രദേശത്ത് ചത്തുപൊങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; കമ്പനികള്‍ രാസമാലിന്യം തള്ളുന്നതുകൊണ്ടെന്ന് ആരോപണം

