Site iconSite icon Janayugom Online

അസ്ഹറുദ്ദീനും സഞ്ജുവും കത്തിക്കയറി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാ­ചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈ­നലില്‍ കടന്നു. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് കേരളത്തിന്റെ മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണർ‌ മുഹമ്മദ് അസ്ഹറുദ്ദീൻ (57 പന്തിൽ നാല് ഫോറും രണ്ട് സിക്സും അടക്കം 60), ക്യാപ്റ്റൻ സഞ്ജു സാംസൺ (39 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 52) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 98 റൺസ് ചേർത്തു.

16 പന്തിൽ നാല് ഫോർ അടക്കം 22 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിൻ ബേബി 5 പന്തിൽ രണ്ട് ഫോർ അടക്കം 10 റൺസോടെ പുറത്താകാതെ നിന്നു. മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത എസ് മിഥുനാണ് കേ­രളത്തിനായി ബൗളിങ്ങിൽ തിളങ്ങിയത്. മനു കൃഷ്ണൻ, ബേ­സി­ൽ തമ്പി, ജലജ് സക്സേന, എംഎസ് അ­ഖിൻ എന്നിവർ ഓ­രോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍.

ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. എസ് മിഥുന്‍ കേരളത്തിനായി രണ്ട് വിക്കറ്റെടുത്തു. ആദ്യ ഓവറില്‍ തന്നെ സഞ്ജു നയിക്കുന്ന കേരളം വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ അങ്കുഷ് ബെയ്ന്‍സ് (0), മനു ഉണ്ണികൃഷ്ണന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായി ക്രീസിലെത്തിയ പ്രശാന്ത് ചോപ്ര (36)യും രാഘവ് ആദ്യ പ്രഹരത്തില്‍ നിന്ന് ഹിമാചലിനെ കരകയറ്റി. ഇരുവരും മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് എടുത്തത്. ഇതിനിടെ തുടര്‍ച്ചയായി ഹിമാചലിന് വിക്കറ്റുകള്‍ നഷ്ടമായി.

Eng­lish sum­ma­ry; asa­harudin san­ju lat­est updation

You may also like this video;

Exit mobile version