Site iconSite icon Janayugom Online

ആശ വർക്കർമാർക്ക്‌ രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു

ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാനത്ത്‌ 26,125 ആശ വർക്കർമാരാണ് പ്രവർത്തിക്കുന്നത്.

ഇവരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരം രൂപ വർധിപ്പിച്ചിട്ടണ്ട്‌. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ്‌ ആശ വർക്കർമാർ പ്രവർത്തിക്കുന്നത്‌. മിഷന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Eng­lish Sum­ma­ry: Asha workers
You may also like this video

YouTube video player
Exit mobile version