Site iconSite icon Janayugom Online

അശോക ചക്രം ഹിന്ദു ചിഹ്നം; ഇന്ത്യയ്ക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി

ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാൻഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ത്യ ഇൻ്റർനാണൽ സെൻ്ററിലെ മൾട്ടിപ്പർപ്പസ് ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദി അൺടോൾഡ് കേരള സ്റ്റോറിയെന്ന സിനിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത പങ്കെടുത്ത ചടങ്ങിലാണ് സുദിപ്തോ സെന്നും അംബിക ജെകെയും ചേർന്ന് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.

Exit mobile version