Site iconSite icon Janayugom Online

ആശ്രയം യുഎഇയുടെ അക്കാദമിക് എക്സലൻസ് അവാർഡ്: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കോതമംഗലം മുവാറ്റുപുഴ പ്രവാസി കൂട്ടായ്മ ആശ്രയം യുഎഇ ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അക്കാദമിക്ക് എക്സല്ലൻസ് അവാർഡ് നൽകി ആദരിച്ചു. 

ദുബൈ ദേ സ്വാഗത് റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച ചടങ്ങിൽ ആശ്രയം യു.എ.ഇ പ്രസിഡണ്ട്‌ റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് ജോർജ് സ്വാഗതവും ജോൺസൻ ജോർജ് ആമുഖ പ്രഭാഷണവും നിർവഹിച്ചു. ജെറോം വർക്കി, ലിയജോണി, ഉത്തരപ്രദീഷ്, എൽദോ സജിമോൻ, സെറ എൽദോസ്‌, ദേവാദത് രെഞ്ചു, ചെറിൽ മറിയം അനിൽ, ഹെലൈന തനിഷ്, അർജുൻ അനീഷ്‌, മുഹ്സിൻ ഷെരിഫ് എന്നി വിദ്യാർത്ഥികൾക്ക് ആശ്രയം യുഎഇ ഭാരവാഹികളായ ഷംസുദ്ദീൻ നെടുമണ്ണിൽ, ഷാജഹാൻ അസൈനാർ, ലതീഷ് കൊമ്പനാൽ,കോയാൻമുഹമ്മദ്‌ ‚ശാലിനി സജി, അമ്പിളി സുരേഷ്, തുഷാര തനിഷ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.

മറ്റു ഭാരവാഹികളായ സജിമോൻ ജോസഫ്, ജാഫർ എ.കെ, ഇല്യാസ് അബ്ദുൽ റഹ്മാൻ. അനിൽ മാത്യു, സുരേഷ് പി നായർ, ഷിജ ഷാനവാസ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജിതിൻ റോയ് അവതാരകനായി. ഷാനവാസ്‌ ഖാൻ നന്ദി പ്രകാശിപ്പിച്ചു.

Exit mobile version