Site icon Janayugom Online

ഏഷ്യ കപ്പ്: ജപ്പാനോട് പകരം വീട്ടി ഇന്ത്യ

ഏഷ്യ കപ്പ് ഹോക്കി സൂ­പ്പര്‍ ഫോറില്‍ ജ­പ്പാ­നെ തകര്‍ത്ത് ഇന്ത്യ. 2–1നാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഗ്രൂ­പ്പ് ഘട്ടത്തില്‍ ജ­പ്പാനോട് തോറ്റതിന് ഇന്ത്യ പകരം വീട്ടി. മത്സരത്തിലെ ഏഴാം മിനിറ്റില്‍ മഞ്ജീത്ത് ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ 17-ാം മിനിറ്റില്‍ ടാകുമ നിവ സമനില ഗോള്‍ കണ്ടെത്തി. പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച്‌ പിരിഞ്ഞപ്പോള്‍ മൂന്നാം ക്വാര്‍ട്ടറില്‍ പവന്‍ രാജ്ഭര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. ജയത്തോടെ സൂപ്പര്‍ ഫോറില്‍ മൂന്ന് പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുന്നിലെത്തി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്തോനേഷ്യക്കെതിരെ 15–1ന്റെ ജയം നേടിയാല്‍ മാത്രമെ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ എത്താനാവുമായിരുന്നുള്ളൂ. ഇന്തോനേഷ്യയെ 16–0ന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. 

Eng­lish Summary:Asia Cup: India beat Japan
You may also like this video

Exit mobile version