ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സുവര്‍ണ നേട്ടം സ്വന്തമായി. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. വുഷുവില്‍ റോഷിബിന ദേവി വെള്ളിയും സ്വന്തമാക്കി.
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങള്‍ സ്വര്‍ണം നേടിയത്.
ചൈനീസ് താരങ്ങള്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാള്‍ ഒരു പോയിന്റ് പിന്നിലായി. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യൻ താരങ്ങള്‍ ഇതിനോടകം 13 മെഡലുകള്‍ നേടിയിട്ടുണ്ട്, വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവി കലാശപ്പോരില്‍ ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0–2ന് താരം ഫൈനലില്‍ തോല്‍വി വഴങ്ങി. 2018ലെ കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു. ആറ് സ്വര്‍ണം, എട്ട് വെള്ളി, 11 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 25 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുന്നു.
English Summary:Asian Games; Gold in shooting and silver in wrestling
You may also like this video