Site iconSite icon Janayugom Online

ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് ഇന്ത്യ തകർത്തത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്ത് ഇത്തവണയും ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോള്‍ നേടിയപ്പോള്‍ മന്‍പ്രീത് സിങ്, രോഹിദാസ്, അഭിഷേക് എന്നിവരും ഗോള്‍ വല കുലുക്കി. ജപ്പാനുവേണ്ടി തനാക സെറെന്‍ ഗോള്‍ നേടിയത്. 

ഗംഭീര വിജയത്തോടെ ഇന്ത്യ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 66 ഗോളുകളാണ് നേടിയത്. ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്. നേരത്തേ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇന്ത്യ ജപ്പാനെ തകർത്തിരുന്നു. 

Eng­lish Summary:Asian Games; Indi­an team wins gold in men’s hockey
You may also like this video

Exit mobile version