അസമില്‍ പ്രളയക്കെടുതിയില്‍ രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. നല്‍ബാരി ജില്ലയിലാണ് രണ്ടുപേരെ വെള്ളത്തില്‍ വീണ് കാണാതായി റിപ്പോര്‍ട്ട്. ഇതുവരെ പതിനായിരത്തോളം ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചു. ബ്രഹ്‌മപുത്ര നദി പലയിടങ്ങളിലും ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്.
സംസ്ഥാന വ്യാപകമായി 140 ദുരിതാശ്വാസ ക്യാംപുകളിലായി മുപ്പത്തയ്യായിരത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. 19 ജില്ലകളിലായി അഞ്ചുലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ലഖിംപുർ ജില്ലയിലാണ് ദുരിതം ഏറ്റവും കൂടുതൽ. നിലവിൽ 523 ഗ്രാമം വെള്ളത്തിനടിയിലായി. 5842.78 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു.
English Summary:Assam flood; Two deaths have been confirmed
You may also like this video