വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. മേഘാലയയിലും അസമിലും ഒരാഴ്ച്ചക്കിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. അരുണാചൽപ്രദേശ്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിൽ ഇന്നും റെഡ് അലേർട്ട് തുടരും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അസമിൽ 32 ജില്ലകളിലായി 30 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 4000 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
514 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ 1.56 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. ബജാലി ജില്ലയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്.
പ്രധാനപ്പെട്ട നദികളിലെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ് ഒഴുക്കുന്നത്. ത്രിപുരയിൽ 10, 000 ആളുകൾക്ക് വീട് നഷ്ടപ്പെട്ടു.
മേഘാലയയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുണ്ട്.
English summary;Assam floods; 4,000 villages flooded
You may also like this video;