Site iconSite icon Janayugom Online

അസം പ്രളയം; 4462 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം പ്രളയത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കംപുരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പൊലീസുകാര്‍ ഒഴുക്കില്‍പ്പെട്ടു. കാണാതായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഇതോടെ അസം, മേഘാലയ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 71 ആയി. പ്രളയസ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടിയന്തരയോഗം വിളിച്ചു. യോഗത്തില്‍ കളക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. 

4462 ഗ്രാമങ്ങള്‍ വെള്ളത്തിനടിയാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. കസിറങ്കാ നാഷണല്‍ പാര്‍ക്കില്‍ ഒരു പുലിയുള്‍പ്പടെ അഞ്ച് മൃഗങ്ങള്‍ പ്രളയത്തില്‍ ചത്തു. അസമിന്റെ അയല്‍സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Eng­lish Summary:Assam floods; 4462 vil­lages flood­ed, one body found
You may also like this video

Exit mobile version