അസമിലെ വിവിധ ജില്ലകളില്‍ വീശിയടിച്ച ചുഴലികാറ്റില്‍ എട്ട് പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പര്‍ അസമിലെ ഡിബ്രുഗഡ് ജില്ലയില്‍ ചുഴലികാറ്റില്‍ മുളമരം കടപുഴകി വീണാണ് നാല് പേര്‍ മരിച്ചത്. ഇടിമിന്നലിൽ ഗോൾപാറ ജില്ലയിലെ മാട്ടിയയിലും ഒരാൾ മരിച്ചു.
അസമിലെ 592 ഗ്രാമങ്ങളിൽ ചുഴലികാറ്റ് വീശിയടിച്ചതായും 853 വീടുകൾ പൂർണമായും തകർന്നതായും ജില്ലാ അധികൃതർ അറിയിച്ചു. ദരാംഗ് ജില്ലയിലെ ധൽപൂർ പ്രദേശത്ത് കുടിയൊഴിപ്പിക്കൽ നടപടിയില്‍ വീട് നഷ്ടമായ കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ച താൽക്കാലിക കുടിലുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ഏപ്രിൽ 18 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി പറഞ്ഞിരുന്നു.
English summary;Assam storm toll rises to eight, 592 villages hit
You may also like this video;