20 May 2024, Monday

Related news

May 10, 2024
April 26, 2024
April 15, 2024
April 3, 2024
March 25, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024
February 4, 2024

അസമിലുണ്ടായ ചുഴലികാറ്റില്‍ എട്ട് മരണം

Janayugom Webdesk
ദിസ്പുര്‍
April 16, 2022 3:52 pm

അസമിലെ വിവിധ ജില്ലകളില്‍ വീശിയടിച്ച ചുഴലികാറ്റില്‍ എട്ട് പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പര്‍ അസമിലെ ഡിബ്രുഗഡ് ജില്ലയില്‍ ചുഴലികാറ്റില്‍ മുളമരം കടപുഴകി വീണാണ് നാല് പേര്‍ മരിച്ചത്. ഇടിമിന്നലിൽ ഗോൾപാറ ജില്ലയിലെ മാട്ടിയയിലും ഒരാൾ മരിച്ചു.

അസമിലെ 592 ഗ്രാമങ്ങളിൽ ചുഴലികാറ്റ് വീശിയടിച്ചതായും 853 വീടുകൾ പൂർണമായും തകർന്നതായും ജില്ലാ അധികൃതർ അറിയിച്ചു. ദരാംഗ് ജില്ലയിലെ ധൽപൂർ പ്രദേശത്ത് കുടിയൊഴിപ്പിക്കൽ നടപടിയില്‍ വീട് നഷ്ടമായ കുടുംബങ്ങൾക്ക് സർക്കാർ നിർമ്മിച്ച താൽക്കാലിക കുടിലുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ഏപ്രിൽ 18 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി പറ‍ഞ്ഞിരുന്നു.

Eng­lish summary;Assam storm toll ris­es to eight, 592 vil­lages hit

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.