നിരോധിത വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിൽ (ഇൻഡിപെൻഡന്റ്)(യുഎല്‍എഫ്എ(ഐ)യില്‍ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചാർ പൊലീസാണ് ബപ്പ കുമാറെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.
നിരവധി യുവാക്കൾ വിഘടനവാദ സംഘടനയിൽ ചേരുന്നുണ്ടെന്ന റിപ്പോര്‍ട്ടും ബപ്പ കുമാർ പങ്കുവച്ചിരുന്നു. അംഗത്വമെടുക്കാൻ താനും തയ്യാറാണെന്നും നിയമവിരുദ്ധമായ സംഘടനയുടെ വിലാസം തേടിയിട്ടുണ്ടെന്നും കുമാർ പോസ്റ്റില്‍ വ്യക്തമാക്കി.
12 ക്ലാസ് മാത്രം പാസായ വ്യക്തിയാണ് ബപ്പ കുമാർ. ചോദ്യം ചെയ്യലിൽ, സംഘടനയിൽ ചേരാനുള്ള താൽപര്യം അയാൾ സമ്മതിച്ചതായും എസ്‌പി രമണ്‍ദീപ് കൗര്‍ പറഞ്ഞു. യുഎപിഎ വകുപ്പിന് കീഴിലാണ് കേസ് വരുന്നതെന്നും കൗര്‍ വ്യക്തമാക്കി. കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും റിമാൻഡ് നീട്ടാൻ പൊലീസ് ശ്രമിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
english summary;Assam youth arrested for Facebook post saying he wants to join ULFA(I)
you may also like this video;