Site iconSite icon Janayugom Online

ഫാത്തിമ കാസിമിന്റെ കൊ ലപാതകം; കൊല്ലം സ്വദേശികള്‍ പിടിയില്‍

ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട്ട് നിന്നാണ് പിടികൂടിയത്. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. 

മുറിക്കുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുക്കുകയായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിരുന്നു. ഫാത്തിമയുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളായ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരായിരുന്നു ഇവര്‍.

Eng­lish Sum­ma­ry: Assas­si­na­tion of Fathi­ma Qasim; Two Kol­lam native arrested
You may also like this video

Exit mobile version