Site iconSite icon Janayugom Online

ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി മര്‍ദനവും മോഷണവും; മൂന്ന് പ്രതികളെ പൊലീസ് പിടികൂടി

അധ്യാപകനെ മര്‍ദിച്ച് പിന്നാലെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മല്‍ സ്വദേശി മുഹമ്മദ് ജാസിര്‍(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാല്‍(22), കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദിച്ചത്.

ഇക്കഴിഴിഞ്ഞ ന്യൂയര്‍ ദിനത്തിലാണ് സംഭവം നടക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡന്‍സിയിലെ 108-ാം നമ്പര്‍ ഫ്ലാറ്റില്‍ രാത്രി എത്തിയ സംഘം ഡോര്‍ ചവിട്ടിത്തുറക്കുകയും മുഷ്ഫിക്കിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബ്ലൂ ടൂത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് 10,000 രൂപ, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുമായി കടന്നുകളയുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യുകയായിരുന്നു. 

Exit mobile version