Site icon Janayugom Online

പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റം; ഗവര്‍ണറുടെ സഹോദരന്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ച തള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഡല്‍ഹി കോര്‍പറേഷനിലേക്ക് ഡിസംബര്‍ നാലിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം ചേരുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് ആസിഫിന്റെ അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് ചോദിച്ച അന്വേഷണ ഉദ്യോഗസ്ഥനോട് ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡല്‍ഹി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Sum­ma­ry: Assault on police offi­cer; Gov­er­nor’s broth­er arrested
You may also like this video

Exit mobile version