Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം യോജിച്ച് പോരാടണമെന്ന പാഠം: സിപിഐ

എല്ലാ മതേതര ജനാധിപത്യ കക്ഷികളും യോജിച്ച് പോരാടണമെന്ന പാഠമാണ് അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിലയിരുത്തി. ഐക്യത്തിലൂടെയും ബദൽ കാഴ്ചപ്പാടിലൂടെയും മാത്രമേ ആർഎസ്എസ്-ബിജെപിയെ പരാജയപ്പെടുത്താനും റിപ്പബ്ലിക്കിനെ രക്ഷിക്കാനും കഴിയൂ. 

മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ്, ജനവിരുദ്ധ ഭരണം ഇന്ത്യൻ ഭരണഘടന സ്ഥാപിച്ച ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കുകയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വർധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം സൃഷ്ടിച്ച പ്രതീക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനായില്ലെന്നും ഇത് ജനങ്ങളെ നിരാശരാക്കിയെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. 

തെലങ്കാന സംസ്ഥാന സെക്രട്ടറി സാംബശിവ റാവുവിന്റെ കോതഗുഡെയിൽ നിന്നുള്ള വിജയത്തെ പാർട്ടി സ്വാഗതം ചെയ്യുകയും തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഡിസംബർ 16, 17 തീയതികളിൽ ഭുവനേശ്വറിൽ ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശദമായി ചർച്ച ചെയ്യും.

Eng­lish Summary:Assembly elec­tion result is a les­son to fight togeth­er: CPI
You may also like this video

Exit mobile version