അടുത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയം നേരിട്ട ബിജെപി രാജ്യത്തുടനീളം നിലനില്‍പ്പിനായി ശ്രമിക്കുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോലും തയ്യാറായതിനു പിന്നില്‍ തെരഞഞെടുപ്പുകളിലെ പരാജയമാണ്. ഹരിയാന, പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ഏറെ ബുദ്ധിമുട്ടുകയാണ്.
മോഡി- അമിതഷാ ദ്വയ്തതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പാര്‍ട്ടി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ നദ്ദയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി വന്‍ പരാജയമാണ് നേരിട്ടത്. അടുത്ത വര്‍ഷം യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാനുള്ള തതൃപ്പാടിലാണ് ബിജെപി നേതൃത്വം. അതിനായി മറ്റ് പാര്‍ട്ടികളില്‍നിന്നും ജനപ്രതിനിധികളേയും, നേതാക്കളേയും ചാക്കിട്ടു പിടുത്തമാണ്. കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.
സമ്പത്തും, അധികാരവും കാട്ടിയാണ് ബിജെപി ചാക്കിട്ടു പിടുത്തം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റ് പാര്‍ട്ടികളില്‍ നിന്നും പരമാവധി നേതാക്കളെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ ദിവസം ഗോവയിലും പഞ്ചാബിലും ബിജെപിയുടെ തന്ത്രം ഫലം കാണുകയും ചെയ്തു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി എം.എല്‍.എ ജയേഷ് സല്‍ഗണോക്കര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്നു.ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലും അപ്രതീക്ഷിത നീക്കം നടന്നു.
ജലന്ധറില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സരബ്ജിത് സിംഗ് മക്കര്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേക്കേറിപഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് എസ്എഡി ജനറല്‍ സെക്രട്ടറിയായിരുന്ന മക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പഞ്ചാബ്, മഹാരാഷ്ട്ര മുന്‍ ഡി.ജി.പി എസ്.എസ്.വിര്‍ക്കും ബിജെപിയില്‍ ചേര്‍ന്നു.മറ്റൊരു മുതിര്‍ന്ന എസ്എഡി നേതാവും ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായ മഞ്ജീന്ദര്‍ സിംഗ് സിര്‍സ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രലോഭനങ്ങള്‍ നടത്തിയും, അധികാരം ദുര്‍വിനിയോവും ബിജെപി നടത്തുന്നതായി പരാതിയും വ്യാപകമാണ്
English Sumamry : Assembly elections approaching; BJP intensifies sacking
You may also like this video: