നിയമസഭ സമ്മേളനത്തിന് തുടക്കം തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കം. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍ എന്നിവരുടെ നിര്യാണത്തില്‍ സഭ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ കക്ഷി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ്, മാത്യു ടി തോമസ്, അനൂപ് ജേക്കബ്, തോമസ് കെ തോമസ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ പി മോഹനന്‍, കെ കെ രമ, മാണി സി കാപ്പന്‍ എന്നിവരും സംസാരിച്ചു.
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

