പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ഇന്ന് പുനരാരംഭിക്കും.
2026ലെ കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍, 2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍, 2026ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി (ഭേദഗതി) ബില്‍, 2026ലെ അബ്കാരി (ഭേദഗതി) ബില്‍, 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവ ഇന്ന് അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കും.
നാളെ മുതൽ 2026–27 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കും.
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

