Site iconSite icon Janayugom Online

കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രകീർത്തിച്ച ശശി തരൂരിന് പിന്തുണ കൂടുന്നുവെന്ന വിലയിരുത്തൽ; അച്ചടക്ക നടപടി വേണ്ടെന്ന് വെച്ച് ഹൈക്കമാൻഡ്

കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രകീർത്തിച്ച ശശി തരൂരിന് പിന്തുണ കൂടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി വേണ്ടെന്ന് വെച്ച് കോൺഗ്രസ് ഹൈക്കമാൻഡ് .സമൂഹമാധ്യമങ്ങളിലും പുറത്തും തരൂരിന് പിന്തുണയേറുമ്പോള്‍ അച്ചടക്ക നടപടി ബൂമറാങ്ങാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം ഹൈക്കമാന്‍ഡ് നേതൃത്വത്തിന്റെ അവഗണനയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. 

പ്രവര്‍ത്തക സമിതിയിലെടുത്തെങ്കിലും സംഘടനാപരമായ വിഷയങ്ങളില്‍ അകറ്റി നിര്‍ത്തിയിരിക്കുന്നുവെന്നാണ് ആക്ഷേപം.രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാര്‍ലമെന്റിലും മുന്‍കാലങ്ങളിലേത് പോലെ പരിഗണിക്കപ്പെടുന്നില്ല. തരൂരിന്റെ സാന്നിധ്യത്തെ സംസ്ഥാനത്തും നേതാക്കള്‍ക്കും താല്‍പര്യമില്ല. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

Exit mobile version