Site icon Janayugom Online

അസിസ്റ്റന്റ് സര്‍ജന്‍, മെഡിക്കല്‍ ഓഫിസര്‍: ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ എന്നീ തസ്തികകളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം.
അസിസ്റ്റന്റ സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ഒഴിവുകളും എന്‍ജെഡി മറ്റ് ഇതര ഒഴിവുകള്‍ ഉള്‍പ്പെടെ പിഎസ്‌സിയ്ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം. ഇന്നു വരെയുള്ള ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറി, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ എന്നീ തസ്തികകളുടെ റാങ്ക് ലിസ്റ്റ് 96/2021/ഇആര്‍ഐ ഇന്ന് അവസാനിരിക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ട്രൈബ്യുണലിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ ചില ഉദ്യോഗാര്‍ത്ഥികളാണ് തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. നിലവില്‍ ധാരാളം ഒഴിവ് നികത്താന്‍ ഉണ്ടെന്നാണ് ഹര്‍‍ജിക്കാരുടെ വാദം. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ഒ കെ കുഞ്ഞുകുട്ടി കരമന, അഡ്വ. പി ചന്ദ്രശേഖരന്‍ എന്നിവര്‍ ഹാജരായി. 

Eng­lish Summary:Assistant Sur­geon, Med­ical Offi­cer: Direct­ed to report vacancy
You may also like this video

Exit mobile version