ആസ്റ്റര്‍ മെഡ്സിറ്റിയെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക (ഐഡിഎസ്എ) ആന്റിമൈക്രോബയല്‍ സ്റ്റുവാര്‍ഡ്ഷിപ്പില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് പദവി നല്‍കി ആദരിച്ചു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ശുപാര്‍ശ ചെയ്യുന്ന ബഹുമുഖ ഇടപെടലുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളായി ശക്തമായ ആന്റിമൈക്രോബയല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കിയ സ്ഥാപനങ്ങളെ പ്രത്യേക പരിപാടിയിലൂടെ ആദരിക്കുന്നതിനോടൊപ്പം, ആഗോള നിലവാരം പുലര്‍ത്തുന്ന ഫലങ്ങള്‍ പ്രകടിപ്പിക്കാനും കഴിയും.
ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഈ പദവി ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ആസ്റ്റര്‍ മെഡ്സിറ്റി. ആന്റിമൈക്രോബയല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് പ്രോഗ്രാം (AMSP) ഒരു ഓര്‍ഗനൈസേഷന്‍/ആശുപത്രി സമഗ്രമായി നടപ്പിലാക്കുന്ന AMSPയുടെ ഘടനാപരമായ പ്രോസസ്സ് നടപടികള്‍ എടുത്തുകാണിക്കുന്നു, അവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടപെടലുകളോടെ അതിന്റെ ഫലങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ആശുപത്രിയില്‍ സാംക്രമിക സങ്കീര്‍ണതകളുള്ള സിന്‍ഡ്രോമുകള്‍ ഉള്ള രോഗികള്‍ക്ക് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഉചിതമായ ആന്റിമൈക്രോബയല്‍ തെറാപ്പി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, അതില്‍ മികച്ച ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യുക, ആന്റിമൈക്രോബയല്‍ പ്രതിരോധത്തിന്റെ കൊളാറ്ററല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ENGLISH SUMMARY:Aster MedCity wins Center of Excellence in Antimicrobial Studies from Infectious Diseases Society of America
You may also like this video