ആസ്ട്രസെനെകെ കോവിഡ് വാക്സിന് ഫെെസര്‍ വാക്സിനേഷനേക്കാള്‍ 30ശതമാനം രക്തം കട്ട പിടിക്കാനുള്ള സാധ്യതകൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. ആസ്ട്രസെനെകെ വാക്സിന്‍ ഉപയോഗിച്ചവരില്‍ ത്രോംബോസിസ് ത്രോംബോസെെറ്റോപീനിയ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ആസ്ട്രസെനെകെ വാക്സിന്റെ ഉപയോഗം വിലക്കിയിരുന്നു.
ത്രോംബോസെെറ്റോപീനിയ ബാധിതരായവരില്‍ ശരീരത്തില്‍ രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാവുന്നതായും പഠനത്തില്‍ പറയുന്നു.ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡിലെയും സ്പെയിനിലെയും യുകെയിലെയും യുഎസിലെയും ആസ്ട്രസെനെകെ വാക്സിന്‍ സ്വീകരിച്ച 10മില്ല്യണ്‍ മുതിര്‍ന്ന പൗരന്മാരില്‍ നടത്തിയ പഠനം നടത്തിയാണ് അന്താരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം യുകെയിലെ ബ്രെെറ്റണ്‍ സര്‍വകലാശാലയിലെ മെെക്രോബയോളജിസ്റ്റ് സാറ പിറ്റ് എല്ലാവാക്സിനുകളും ഫലപ്രദമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്‍കൂട്ടി രൂപകല്പന ചെയ്തതാണെന്നും ആരോപിച്ചു.വാക്സിന്‍ സ്വീകരിച്ചവരില്‍ 0.04ശതമാനം പേര്‍ക്ക് മാത്രമേ ജര്‍മ്മനിയിലും യുകെയിലും ത്രോംബോസെെറ്റോപീനിയ കണ്ടെത്തിയിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു. അമേരിക്ക ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ നിരോധിച്ചത് പോലെ ആസ്ട്രസെനെകെ വാക്സിന് അംഗീകാരം നല്‍കിയിട്ടില്ല.അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ‚ആസ്ട്രസെനെകെ വാക്സിനുകള്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രാജ്യങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
English Summary:AstraZeneca vaccine can cause blood clots
You may also like this video