Site icon Janayugom Online

മാമലക്കണ്ടത്ത് ഷോക്കേറ്റ് കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

എറണാകുളം മാമലക്കണ്ടത്ത് കുട്ടിക്കൊമ്പന്‍ ഷോക്കേറ്റ് ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപത്തായാണ് ആനയുടെ ജഡം കണ്ടെത്തിയത്. കാട്ടാന കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റുകളിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് വിവരം. പുലർച്ചെ ഈ പ്രദേശത്ത് കാട്ടാനകൾ കൂട്ടമായെത്തിയിരുന്നു. കുടിയേറ്റ, ആദിവാസി ഗ്രാമമായ മാമലകണ്ടം കാട്ടാന ശല്യമുള്ള മേഖല കൂടിയാണ്. നിരവധി തവണ ആളുകൾക്കും വീടുകൾക്കും നേരെ ഇവിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടന കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഇവിടെ പതിവാണ്.

ENGLISH SUMMARY:At Mamalakan­dam ele­phant death due to elec­tric shock
You may also like this video

Exit mobile version