സ്വകാര്യ വ്യക്തി തന്റെ പുരയിടത്തോടനുബന്ധിച്ചുള്ള മിനച്ചിലാറിന്റെ തീരം കെട്ടി എടുത്ത് സ്വന്തമാക്കാനുള്ള നീക്കം റവന്യൂ അധികാരികളുടെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ചു. ഈരാറ്റുപേട്ട പുത്തൻ പള്ളിക്ക് സമീപത്തെ തടവനാൽ പാലത്തിന് സമീപം ബ്ലോക്ക് നമ്പർ 67 ൽ പ്പെട്ട പുരയിടത്തോടനുബന്ധിച്ചുള്ള ആറ്റ് തീരമാണ് കയ്യേറിയത് .മാസങ്ങളായി സർക്കാർ അവധി ദിവസങ്ങളും മറ്റും നോക്കിയാണ് ഇയാള്‍ കയ്യേറ്റം നടത്തിയിരുന്നത്. വേനൽ കാലം ആരംഭിച്ചതോടെ മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയപ്പോള്‍ അവധി ദിവസങ്ങളിൽ ആറ്റിലേക്കിറക്കി തീരം കെട്ടാനുള്ള അടിത്തറ കോണ്‍ക്രീറ്റിങ്ങ് നടത്തിയിരുന്നു. ഇതെ തുടർന്ന് റവന്യൂ അധികാരികളെത്തി പുരയിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു. എന്നാല്‍ ഇത് മറികടന്ന് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് മീനച്ചിൽ ഭൂരേഖാ തഹസിൽദാർ കെ.സുനിൽ കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് താലൂക്ക് സർവ്വെ ഓഫീസർ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ കൈയ്യേറ്റ സ്ഥലത്തെത്തി സ്ഥലം അളന്ന് തിരിച്ച് വേലികെട്ടിത്തിരിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു.
ആറ്റ് പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിച്ചു
