Site iconSite icon Janayugom Online

തിരുപ്പതിയില്‍ വഴിപാടായി ലഭിച്ച അരക്കിലോ സ്വര്‍ണം മോഷ്ടിച്ചു; ജീവനക്കാരന്‍ പിടിയില്‍

തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 40കാരനായ വി പഞ്ചലയ്യ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്. ഏകദേശം അരക്കിലോയോളം വരുന്ന സ്വര്‍ണമാണിത്.

പഞ്ചലയ്യ ക്ഷേത്രത്തിലെ പരകാമണി വിഭാഗത്തില്‍ പുറംകരാര്‍ തൊഴിലാളിയായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടെവച്ചാണ് ദേവന് സമര്‍പ്പിക്കുന്ന് പണവും സ്വര്‍ണാഭരണങ്ങളും തരം തിരിച്ചിരുന്നത്. അതിനിടെയാണ് യുവാവ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച പണം ബാങ്കിലും സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. ജനുവരി 12ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ബിഎന്‍എസ് 316 (5) പ്രകാരമാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.

Exit mobile version