Site iconSite icon Janayugom Online

എടിസി തകരാര്‍ : ഡല്‍ഹിയില്‍ നൂറിലേരെ വിമാന സര്‍വീസുകള്‍ വൈകുന്നു

എയര്‍ ട്രാഫിക് കണ്‍ട്രോളിലെ (എടിസി) സാങ്കേതിക തകരാര്‍ കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നൂറിലധികം സര്‍വീസുകള്‍ വൈകി. യാത്ര ചെയ്യാനാകാതെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.യാത്രക്കാര്‍ക്കായി എയര്‍ലെനുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യാത്രക്കാർ നിരന്തരം എയർലൈനുകളുമായി ബന്ധപ്പെണമെന്ന് ഡൽഹി എയർപോർട്ട് സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ അറിയിപ്പ് നൽകി. തകരാറിന് പിന്നിലെ കാരണം വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇൻഡി​ഗോയുടെും എയർ ഇന്ത്യയുടെയും വിമാനങ്ങളാണ് ഇവിടെ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത്. കേരളത്തിലേക്ക് ഉൾപ്പെടെ രാവിലെ ഡൽഹിയിൽനിന്നും സർവീസുകളുണ്ട്. 

Exit mobile version