Site iconSite icon Janayugom Online

നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് ബോധവത്കരണ പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം

skillskill

കേന്ദ്ര തൊഴിൽ നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദക്ഷിണ മേഖല സംസ്ഥാനങ്ങളുടേയും ലക്ഷദ്വീപിലേയും ജൻ ശിക്ഷൻ സൻസ്ഥാനുകളുടെ ഡയറക്ടറുമാരുടെ അർദ്ധ വാർഷിക അവലോകന യോഗവും നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് ബോധവത്കരണ പരിപാടിയും ജനുവരി 20, 21 തീയതികളിലായി നടത്തുന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മൗര്യ രാജധാനിയിൽ വച്ച് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് അഡീഷണൽ ഡയറക്ടർ ഡോ. രാമകൃഷ്ണ സുര നിർവഹിച്ചു. 

തിരുവനന്തപുരം ജെ.എസ്. എസ്. ഡയറക്ടർ കെ. ബി. സതീഷ് സ്വാഗതവും മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻറ്, ഡറക്ടറേറ്റ് ഓഫ് ജൻ ശിക്ഷൻ സൻസ്ഥാനുകളുടെ കൺസൾട്ടൻറായ അഭിനവ് മിശ്ര, ജൻ ശിക്ഷൻ സൻസ്ഥാനുകളുടെ കൺസൾട്ടൻറായ മഹേഷ് കൗശിക്ക് തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. ചടങ്ങിന് നന്ദി പറഞ്ഞത് മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻറ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ വൈഭവ് വസിഷ്ഠയാണ്. യോഗത്തിൽ ആന്ധ്ര പ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട്, കേരള സംസ്ഥാനങ്ങളുടേയും ലക്ഷദ്വീപിലേയും ഡയറക്ടർമാർ പങ്കെടുത്തു.

Eng­lish Sum­ma­ry: Nation­al Cred­it Frame­work Aware­ness Pro­gram start­ed in Thiruvananthapuram

You may also like this video

Exit mobile version