Site iconSite icon Janayugom Online

ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി അതിഷിയെ തിരഞ്ഞെടുത്തു

മുന്‍ മുഖ്യമന്ത്രി അതിഷിയെ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും അതിഷിയും പാര്‍ട്ടിയുടെ 22 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. 

ഡല്‍ഹി നിയമസഭയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയാണ് അതിഷി. ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 ന് ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ ആം ആദ്മി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുമെന്ന് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ അറിയിച്ചു. 

Exit mobile version