Site iconSite icon Janayugom Online

ഇമ്രാന്‍ ഖാന് വെടിയേറ്റ സംഭവം: കേസില്‍ എഫ്ഐആറിന് നിര്‍ദ്ദേശം നല്‍കി പാക് സുപ്രീം കോടതി

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പഞ്ചാബ് പൊലീസിന് നിര്‍ദ്ദേശം നല്‍കി പാകിസ്ഥാൻ സുപ്രീം കോടതി. പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് (സിജെപി) ഉമർ അത്താ ബാൻഡിയൽ അധ്യക്ഷനായ ജസ്റ്റിസ് ഇജാസുൽ അഹ്‌സൻ, ജസ്റ്റിസ് മുനീബ് അക്തർ, ജസ്റ്റിസ് യഹ്‌യ അഫ്രീദി, ജസ്റ്റിസ് മസഹർ അക്ബർ നഖ്‌വി എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യാഴാഴ്ച വസീറാബാദിൽ നടന്ന ലോംഗ് മാർച്ചിനിടെയാണ് ഇമ്രാൻ ഖാന്റെ കാലുകൾക്ക് വെടിയേറ്റത്. 

അധികാര ദുർവിനിയോഗത്തിനും നിയമങ്ങളുടെയും ഭരണഘടനയുടെയും ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ഇമ്രാൻ ഖാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് കത്തെഴുതിയിരുന്നു. ഇസ്ലാമാബാദിലേക്കുള്ള പിടിഐയുടെ മാർച്ചിന് നേതൃത്വം നൽകുന്നതിനിടെയാണ് വസീറാബാദിൽ ഖാൻ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Eng­lish Sum­ma­ry: attack against Imran Khan: Pak­istan Supreme Court directs FIR in the case

You may also like this video

Exit mobile version