അതിരപ്പിള്ളിയില്‍ കൊമ്പന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്. അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആന ആക്രമിച്ചത്. കാറിന്റെ ബോണറ്റിനു കേടുപാടുകള്‍ വരുത്തി. കാറിനകത്ത് ഈ സമയം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. ആക്രമണശേഷം ആന റോഡില്‍ നിലയുറപ്പിച്ചതോടെ നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടന്നത്. ഒടുവില്‍ മലക്കപ്പാറ പൊലീസും വനംവകുപ്പും എത്തി ആനയെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
കബാലിയുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാറിന്റെ മുന്‍വശം തകര്‍ത്തു

