Site icon Janayugom Online

പാർലമെന്റ് ആക്രമണം; മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം അഞ്ച് വരെ

പാർലമെന്റ് ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ ലളിത് ഝായുടെ കസ്റ്റഡി കാലാവധി അടുത്ത മാസം അഞ്ച് വരെ പട്യാല ഹൗസ് കോടതി നീട്ടി. അതിനിടെ കേസിലെ നീലം ആസാദിന്റ് മാതാപിതാകൾക്ക് എഫ്ഐആർ പകർപ്പ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആറിൻ്റെ പകർപ്പ് നൽകാൻ വിചാരണ കോടതി ആണ് ഉത്തരവിട്ടത്. എന്നാൽ എഫ്ഐആർ പകർപ്പ് നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡല്‍ഹി പൊലീസ് നിലപാട്. 

കേസിൽ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയം വീണ്ടെടുക്കാനുള്ള ശ്രമവും ഊർജിതമാക്കി. പാർലമെന്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് സഭയിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം കോൺഗ്രസാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.

Eng­lish Summary;Attack on Par­lia­ment; The main mas­ter­mind Lalit Jha’s cus­tody is till the fifth of next month
You may also like this video

Exit mobile version