Site iconSite icon Janayugom Online

കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിന് നേരെ അക്രമണം

കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ വീട് കയറി അക്രമം. സംഭവത്തില്‍ കാൻരോഗിയായ ഗൃഹനാഥന് വെട്ടേറ്റു. അമ്പലപ്പുഴ വടക്ക് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ നീർക്കുന്നം വിനോദ്കുമാർ(48)നാണ് വെട്ടേറ്റത്. അക്രമം അറിഞ്ഞ് ചെന്ന അയൽവാസിയായ സുധാകരനും മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. 

പ്രദേശവാസിയായ മയക്കുമരുന്ന് വില്പനക്കാരനായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മയക്കുമരുന്നു വില്പന നടത്തുന്നതിനെ വിനോദിന്റെ മകൻ അനിമോൻ മുമ്പ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന അനിമോനുമായി അക്രമി വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയും ചെയ്തു. കാൻസർ ബാധിച്ച് കിടപ്പിലായ പിതാവിനോട് വിവരം പറയാൻ മുറിക്കുള്ളിലേക്ക് കയറിയ അനിമോനെ മാരകായുധവുമായെത്തിയ യുവാവ് അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ വിനോദിന്റെ കാലിന് വെട്ടേൽക്കുകയായിരുന്നു. ഇതിറഞ്ഞ് ഓടിയെത്തിയ അയൽവാസി സുധാകരനെയും യുവാവ് മർദ്ദിച്ചു. പ്രതി ഒളിവിലാണ്. 

Exit mobile version