ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വിഭാഗക്കാര്‍ക്കെതിരെ ആക്രമണം. ആക്രമണം നടത്തിയവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രഭാത സവാരിക്കിറങ്ങിയ ഇവരെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പത്തു ദിവസം മുന്‍പും ഇതേ സ്ഥലത്ത് വച്ച് സമാനമായ രീതിയില്‍ ഒരു സിഖുകാരനെതിരെ ആക്രമണം നടന്നിരുന്നു.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആക്രമണത്തെ അപലപിച്ചു. സംഭവം അന്വേഷിക്കുന്ന പൊലീസുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും രംഗത്തെത്തി.
English summary;Attack on two Sikhs in New York; One arrested
You may also like this video;