Site iconSite icon Janayugom Online

രാത്രി കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ ആക്രമിച്ചു; 26കാരനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 26കാരനായ യുവാവാണ് അഞ്ച് പേരെയും ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബംഗളുരു ഇന്ദിരാനഗറിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങറിയത്. അഞ്ച് പേർക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാർത്തകൾ വന്നതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് പ്രതികരിച്ചു. 

ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വർഷം ഒരു മൊബൈൽ ഫോൺ മോഷണ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ള ഇയാളെ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആദ്യം ഒരു സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി പിന്നിൽ കയറി. പറഞ്ഞ സ്ഥലത്ത് വാഹനം തിരിക്കാതിരുന്നപ്പോൾ ബൈക്ക് ഉടമയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ചോരയൊലിച്ച ഇയാളെ റോഡിലുപക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിന്നീട് ഒരു പാനിപുരി കച്ചവടക്കാരനെ ആക്രമിക്കുകയായിരുന്നു. പാനിപുരി തീർന്നുപോയതാണ് പ്രകോപനത്തിന് കാരണം. ഇത്തരത്തില്‍ അഞ്ച് പേരെ ഇയാള്‍ ആക്രമിച്ചു.

Exit mobile version